എഡിറ്റർക്ക് പറയാനുള്ളത്.

kjk_edited.jpg

എഡിറ്റർ 

മലയാള കവിത.കോം എന്ന നമ്മുടെ ഡിജിറ്റൽ മാഗസിൻ ചിങ്ങം ഒന്നിന് (ഓഗസ്റ്റ് 17ന്) ആരംഭിച്ചുവെങ്കിലും രണ്ടാം ലക്കം സെപ്റ്റംബർ മാസത്തിൽ ഉദ്ദേശിച്ചവിധം പ്രസിദ്ധീകരിക്കാനായില്ല. കവിതകൾ കിട്ടാത്തായിരുന്നില്ല
കാരണം. പരിഭാഷ, കവിതാ നിരൂപണം, കവികളുമായുള്ള സംഭാഷണം എന്നീ പുതിയ പംക്തികൾ കൂടി ഉൾപ്പെടുത്തണമെന്ന ആഗ്രഹം പൂർത്തീകരിക്കാൻ വേണ്ട പ്രായോഗികവും സാങ്കേതികവുമായ സന്നാഹങ്ങൾ പ്രതീക്ഷിച്ച വണ്ണം ഒത്തു വന്നില്ല. ഇപ്പോൾ നവംബർ
ഒന്നിന് രണ്ടാം ലക്കം (വൈകി) പുറത്തിറങ്ങുമ്പോഴും, ഈ ന്യൂനതകൾ ഭാഗികമായേ പരിഹരിക്കപ്പെട്ടിട്ടുളൂ. വരും ലക്കങ്ങളിൽ സംഗതികൾ മെച്ചപ്പെടും.

 

ഈ ലക്കത്തിൽ ചേർക്കാൻ സാധിക്കാതെ പോയ ചില കവിതകളുണ്ട്. തുടർന്നുള്ള മാസങ്ങളിൽ അവ പ്രതീക്ഷിയ്ക്കാം. കവികൾ ഈ നവസംരംഭത്തിനു നൽകിയ സ്നേഹവും വിശ്വാസവുമാണ് ഏറ്റവും വലിയ വഴിക്കൂട്ട്. അക്കാരണത്താൽതന്നെ നമ്മുടെ മാസിക ഇനിയും നന്നാവും; കൃത്യമായി  പ്രസിദ്ധീകരിക്കപ്പെടും.

കേരളപ്പിറവിദിനം നമുക്ക് നല്ല കവിതകളിൽ മുഴുകി അഭിമാനം കൊള്ളാം.

കെ. ജയകുമാർ
എഡിറ്റർ

കെ. ജയകുമാർ