ഏതിനത്തിൽപ്പെട്ട പക്ഷിയാകുന്നു നീ?

ഏതിനത്തിൽപ്പെട്ട പക്ഷിയാകുന്നു നീ? രാജസേവയ്ക്കായ് ചിറകടിച്ചാത്തോളിൽ- താണിരിക്കും പ്രാ- പ്പിടിയനല്ല കാണുമെല്ലാവരും കണ്ണാൽ വരച്ചിടും- മായികാവർണ്ണ മയൂരമല്ല വായ്ക്കുള്ളിലിറ്റു മധുരം ലഭിക്കുവാൻ നാക്കു ചലിപ്പിക്കും തത്തയല്ല പ്രേമപരവശ- ഗാനങ്ങൾ പാടുവാ- നാവേശമുള്ള രാപ്പാടിയല്ല സോളമ രാജനു സന്ദേശമെത്തിക്കാൻ തൂവൽ വിയർത്ത ചകോരമല്ല പാറമുനമ്പത്തറിയാത്തമാതിരി ധ്യാനമിരിക്കുന്ന കൊക്കുമല്ല നീ യഥാർത്ഥത്തിലാരാണ് നീ ചെയ്‌വതെന്ത്?(റൂമിയുടെ കവിതയുടെ പരിഭാഷ)

23 views0 comments