ഒഥല്ലോ, ഒഥല്ലോ?

ഒഥല്ലോ.

ഒഥല്ലോ?

നീ ഒരു സ്ത്രീയെ

സ്നേഹിച്ചിരുന്നുവോ?

എങ്ങനെ?

കറുത്ത്, വിരൂപിയായ നീ

നിനക്കെങ്ങനെ

അതെല്ലാം സാധിച്ചു?

ഒഥല്ലോ.

ഒഥല്ലോ?

നിനക്കു

മരിക്കാമായിരുന്നില്ലേ?

എന്തിനു നീ

സുന്ദരിയായ

ഡെസ്ണിമോണയെ

ഭോഗിച്ചു?

നിനക്ക്

ആ നേരം

മരിക്കാമായിരുന്നില്ലേ?

കിണറ്റിലെ

മാനത്തുകണ്ണികൾ നക്കിയ

നിന്‍റെ കണ്ണീരിനു

എന്തു വിലയായിരുന്നു?

ഒഥല്ലോ.

ഒഥല്ലോ?

നിന്‍റെ ഡെസ്ണിമോണയെ

നിന്‍റെ നഗ്നതകൊണ്ടു

മൂടിയപ്പോഴേ

അവള്‍ മരിച്ചിരുന്നില്ലേ?

പിന്നെ എന്തിനവളെ

വീണ്ടും

നീ കൊന്നു?

23 views0 comments

Recent Posts

See All