നീ ഇല്ലാത്ത ഇന്നലെകളിലേക്കു ഒരു മടക്ക് യാത്ര
നിന്റെ ഈറൻ പുഞ്ചിരിയുടെ ഉതിരിപ്പൂക്കളിൻ ഗന്ധം
അന്നൊരു പേമാരിയും ചൂടിയല്ല;
നീയില്ലാത്ത നിലാവത്ത് പുഴയോരത്ത് ഒറ്റക്കിരുന്ന്
കാറ്റിനോട് മൂളിപ്പാട്ട് പാടാൻ
എന്ത് സുഖമായിരുന്നു !
പൂർണേന്ദു വിത്തുകൾ പാകി പാകി
മനോഹരമാക്കിയ രാവുകൾ എത്രയായിരുന്നു!
അന്ന് സ്നേഹം ദുഃഖമെന്നത്
വെറും കള്ളം.
നീ വന്ന് എന്തിനുള്ള സത്യങ്ങളെല്ലാം
എന്നെ തുറന്നു കാട്ടി
എന്റെ ചുറ്റും
ശവകുടീരങ്ങൾ നനച്ചു തിരിച്ചു പോയി
തിരിച്ചുപോയ നിന്നോടിതൊന്നു മാത്രം ചോദിക്കട്ടെ
നിന്റെ സ്നേഹമെന്ന യക്ഷിക്കായി
ഞാനീ ശവകുടീരങ്ങൾക്കു കാവലായി
ഇനിയും നിന്നെക്കാത്തിരുന്നോട്ടെ?
ആ പഴയ മുഖപടം ചൂടി
വീണ്ടും സ്നേഹത്തിന്റെ ദാഹവുമായി
എൻറെ ഒരു നാളെയെങ്കിലും
നിന്റെ ഈറൻ പുഞ്ചിരിയുടെ ഉതിരിപ്പൂൂക്കളുമായി
വീണ്ടും ഒരു യക്ഷിയാകാനെങ്കിലും
നി ഈ ശവകുടീരങ്ങൾക്കരികിൽ എത്തില്ലേ?.