നിറങ്ങൾ അടയാളസൂചകങ്ങളായതിൻറെ പിന്നിലെ ചരിത്രം

വെള്ള = സമാധാനം


മുത്തശ്ശി ഉടുത്ത ഒറ്റ മുണ്ട്!

അതിൻറെ തുമ്പത്ത് കരുതി വെച്ച

നനഞ്ഞു കുതിർന്ന ഉണ്ണിയപ്പം.

സ്നേഹക്കൊതി; പിന്നീട്

സമാധാനമായി രൂപം പൂണ്ടു.

ഈ കൈമാറ്റം അവസാനിക്കുന്നിടം

യുദ്ധം!കറുപ്പ് = ദുഃഖം


അടുപ്പിൽ നിന്നുള്ള

പുക പുരണ്ട പാത്രങ്ങൾ

തേച്ചുരച്ച്കഴുകുന്ന അമ്മ.

അതിലൊരു കരി കൊണ്ട് മുഖം കറുത്ത് പോയത് നോക്കി

കാക്ക ചിരിച്ചു.

കൃഷ്ണൻ ചിരിച്ചു.

പക്ഷെ ഞാൻ മാത്രം കരഞ്ഞു!13 views0 comments

Recent Posts

See All