പഴയ വീട്ടിൽ ഇരിക്കുമ്പോൾ

പഴയ വീട്ടിൽ ഇരിക്കുമ്പോൾ

പുതിയ വീടിൻറെ തറയിൽ

നാല് കോഴികൾ

ഒരു നായ

രണ്ട് പൂച്ചക്കുട്ടികൾ

ലേശം മുളക് ഉണക്കാനിട്ടത്.


പഴയ വീട്ടിൽ ഇരിക്കുമ്പോൾ

പടി കയറി വരുന്ന പിരിവുകാർ

പലിശത്തമിഴർ

പാത്രക്കാരൻ

കുറിപിരിവുകാരൻ.


പഴയ വീട്ടിൽ ഇരിക്കുമ്പോൾ

പുതിയ കൂട്ടുകാർ..

പഴയസാധങ്ങൾ വാങ്ങാൻ വന്ന ആൾ

പഴയ ആഴ്ചപ്പതിപ്പുകൾ

വായിക്കാൻ ചോദിച്ച് വന്ന കുട്ടി!


പഴയ വീട്ടിൽ ഇരിക്കുമ്പോൾ

പുതിയ തറനോക്കി ഞങ്ങൾ;

പഴയ പാത്രങ്ങൾ

കട്ടിലുകൾ

മേശ ചിരവ കിണ്ടി ഉരുളി

പറക്കുട്ടി രക്ഷസ്

മറ്റു ദൈവങ്ങൾ

അണ്ണാൻ പല്ലി പാറ്റ...

എല്ലാമെല്ലാം

ഞങ്ങൾ പഴയ വീട്ടുകാരെ പോലെ

പുതിയതാകാൻ

കാത്തുകാത്തിരിക്കുന്നു ..1 view0 comments

Recent Posts

See All