പൂജ്യം ഡിഗ്രിക്കു താഴെ ഒരു കവിത

ഏതോ ധ്രുവത്തില്‍ ഞാന്‍

തടവിലാക്കപ്പെട്ടതുപോലെ

അപരിചിതവും നിഗൂഢവുമായ വഴികള്‍

കട്ടിമഞ്ഞിലും തെളിഞ്ഞു കിടക്കുന്ന

വേട്ടനായയുടെ കാല്‍പാടുകള്‍

ഇലകള്‍ കടുംനീല

പൂക്കള്‍ കട്ടക്കറുപ്പ്

കാറ്റ് ഒരു ഗന്ധവും പേറാത്തത്

ഒരു ഗുഹയ്ക്കുള്ളില്‍

എന്നെ പ്രത്യക്ഷനാക്കാനുള്ള

തപസ്സിലാണ് ഞാന്‍.

നിശ്ശബ്ദമായ ഒരിടത്ത് ധ്യാനമൂര്‍ച്ചയില്‍

ജീവിതത്തിന്‍റേതായ എല്ലാ പൊടിപ്പും തൊങ്ങലും ഉപേക്ഷിച്ച്

മഞ്ഞില്‍ പതിച്ച

ആദിമമഴ തുള്ളിയുടെ സംഗീതം മാത്രം കാതോര്‍ത്ത്

കെട്ടുപോയ വിറകടുപ്പിനരികില്‍

തണുത്തുവിറച്ച് ഒരു കവിത കിടക്കുന്നു

ഇപ്പോള്‍ പെറ്റിട്ടത്.

126 views0 comments

Recent Posts

See All