മറഞ്ഞുപോയവർക്കായ്

കണിക്കൊന്നക്കൂട്ടങ്ങൾ ചന്തം പകരുമീ

വീഥികളെന്നിലുണർത്തുന്നു നൊമ്പരം

മുമ്പേ നടന്നവർ തന്നുടെ മായാത്ത

കാലടിപ്പാടുകൾ വാങ്മയ ചിത്രങ്ങൾ.

മെല്ലെത്തലോടുന്ന കാറ്റിലെൻ പൈതൃക-

സ്പർശമറിയുന്നു, ഗന്ധമറിയുന്നു.

ഇവിടെ

ജീവൻറെ തുടിപ്പുണ്ട്, കരുതലിൽ കനവുണ്ട്.

സ്നേഹത്തിൻ തണലുണ്ട്; ആത്മാവിൻ നോവുണ്ട്.

കാലപ്പെരുക്കത്തിൽ കനം വച്ച് കല്ലിച്ച

അഴലിൻ കനിപ്പുണ്ട്, കണ്ണീരിൻ നനവുണ്ട്.

നെഞ്ചകത്താകെയും നീറിപ്പിടിക്കുന്ന

ചിടുചോര ചിന്തുന്ന ചെറുമുറിപ്പാടുകൾ

നൊമ്പരപ്പൊട്ടുകൾ കീറിമുറിച്ചൊരെൻ

പഞ്ചേന്ദ്രിയങ്ങളിലാളിപ്പടരുമീ

അഗ്നിശലാകകൾ കെട്ടടങ്ങീടുമോ?

വ്രണിത ഹൃദയത്തിൻ വ്യഥിത സങ്കൽപ്പങ്ങൾ

കാലപ്രവാഹത്തിൽ ചേർന്നലിഞ്ഞീടുമോ?

91 views0 comments

Recent Posts

See All

കവിതയ്ക്കു മാത്രമുള്ള ഒരു ഇലക്ട്രോണിക് മാസികയാണ് മലയാളകവിത.കോം. കവിതകൾ അച്ചടിക്കുന്ന ആനുകാലികങ്ങൾക്കോ, സൈബർ ഇടങ്ങളിലെ കവിതക്കൂട്ടായ്മകൾക്കോ ഒരു പഞ്ഞവുമില്ല മലയാളത്തിൽ. പിന്നെ ഈ ഓൺലൈൻ മാസികയ്ക്കു സാംഗത