വിളവെടുപ്പ്

തുമ്പയ്ക്ക് പൂക്കണം

തൂവെള്ളനിറത്തിൽ തന്നെ

പൂക്കണം..

ഏതിരുട്ടിലും പൂക്കണം!


തുമ്പിക്കു പറക്കണം!

പൂവുകൾ തോറും

പാടി പറയണം

ഓണം വന്നെന്ന്!


തുമ്പയുടെ

നറുമണത്തിലും

തുമ്പിയുടെ

ചിറകടിയൊച്ചയിലും

നാടാകെ ഓണമാകും!


നമ്മൾ മാത്രം

പൂക്കാറില്ല,

കായ്ക്കാറുമില്ല

വിളവെടുക്കാറുണ്ട്!

നമ്മളിൽ തന്നെ!

6 views0 comments

Recent Posts

See All