വിവർത്തനം...

ചില ജീവിതങ്ങൾ അങ്ങിനെയാണ് എത്ര ശ്രമിച്ചാലും വിവർത്തനം ചെയ്യാൻ കഴിയാതെ അകമുറികളിൽ കല്ലിച്ചു കിടക്കും കാപട്യം, സഹതാപം, ക്രൂരത, സഹനം, സ്നേഹം കാരുണ്യം. അസഹിഷ്ണുത പേറുന്ന എത്രയെത്ര മുഖങ്ങൾ ഇപ്പോൾ മുഖവും നഷ്ടപ്പെട്ട് സഞ്ചരിക്കുന്നവർ... വിവർത്തനം ചെയ്യുമ്പോൾ ആത്മാവ് നഷ്ടപ്പെടരുത് ആത്മാവില്ലെങ്കിൽ? വില്ലുപോലെ വളഞ്ഞ് മുന്നിൽ വന്ന് നിൽക്കുന്നു ചോദ്യം! ആത്മാവ് മാത്രമല്ല ശരീരവും നഷ്ടപ്പെടരുത്. ശരീരമെത്രയോ തവണ ദഹിച്ചു കഴിഞ്ഞത്! ചില ചിരികൾ, നോട്ടങ്ങൾ, ഭാവങ്ങൾ ഒരിക്കലും വിവർത്തനം ചെയ്യാനാകാതെ കിടക്കും. അതിലൊരായുസ്സിന്റെ കനൽപ്പൂക്കൾ തെഴുത്ത് നിൽക്കും പരിണാമഗുപ്തിയിൽ ഒരു സൂഫി സംഗീതത്തിന്റെ ഭാവശുദ്ധിയാർജ്ജിച്ചിട്ടുണ്ടാകും ഉരുക്കി വാർത്തെടുത്ത ജീവിതത്തിന്റെ നേർക്കാഴ്ചകളായി... വിവർത്തനങ്ങൾക്കുമതീതമാണ് ചില ജീവിതങ്ങളുടെ ഭൂമിശാസ്ത്രങ്ങൾ...!

31 views0 comments

Recent Posts

See All

കവിതയ്ക്കു മാത്രമുള്ള ഒരു ഇലക്ട്രോണിക് മാസികയാണ് മലയാളകവിത.കോം. കവിതകൾ അച്ചടിക്കുന്ന ആനുകാലികങ്ങൾക്കോ, സൈബർ ഇടങ്ങളിലെ കവിതക്കൂട്ടായ്മകൾക്കോ ഒരു പഞ്ഞവുമില്ല മലയാളത്തിൽ. പിന്നെ ഈ ഓൺലൈൻ മാസികയ്ക്കു സാംഗത