ഷിക്കാഗോയിൽ ഒരു ജാതിതൈ

"അമേരിക്കയിൽ ജാതി പിടിക്കില്ല." ഓർക്കാതെയുള്ള എന്റെ പ്രസ്താവം കേട്ട് ആതിഥേയദമ്പതികളുടെ മുഖം മങ്ങി. യൂണിവേഴ്സിറ്റിയിൽ എന്റെ പുതുശിഷ്യനായ അയ്യരുടെ പുതു ഭവനത്തിലെ പുതു പാർട്ടിയിലാണ് സംഭവം. അയ്യരുടെ പത്നി മല്ലപ്പള്ളിക്കാരി, ബോട്ടണി എം എസ് സി. തറവാട്ടുമുറ്റത്ത് ലാഭത്തിൽ തഴക്കുന്ന

ജാതി മരത്തിന്റെ ഒരു തൈ ഷിക്കാഗോയിലെ ബാക്ക് യാഡിൽ ആപ്പിളിനും,മേപ്പിളിനുമൊപ്പം വളർത്തണമെന്നതാണ് ഉത്ക്കടാഭിലാഷം. ഗുരുപത്നിയുമായുള്ള ചർച്ചക്കിടയിലായിൽ ഭൗതികപ്രൊഫസറുടെ അസ്വസ്ഥപ്രസ്താവം. "ജാതി ഒരു ട്രോപ്പിക്കൽമരമാണല്ലോ"എന്ന് ടെൻഷൻ കുറക്കാൻ ശ്രമിച്ച്, പ്രൊഫസർ, ശിഷ്യനുമൊത്ത് വരാന്തയിലേക്ക് വലിഞ്ഞു.

2 നഗരത്തിലെ, മാളുകൾ, ഇന്ത്യൻസ്റ്റോറുകൾ, അമ്പലങ്ങൾ, ബ്യൂട്ടിസ്റ്റുഡിയോകൾ,

വിന്‍റർക്കവചവിദ്യകൾ, ഗാർഡനിങ്ങ്ടിപ്പുകൾ. എന്തിനുമേതിനും, ശിഷ്യപത്നിക്ക് വഴികാട്ടിയാണ് ഗുരുപത്നി; ദീർഘനീളൻ ഫോൺകുശലങ്ങൾ. നമ്മുടെയീ സുഗന്ധവിളയ്ക്ക്, മലയാളത്തിലും, നട്ട്മെഗ്,മിരിസ്റ്റിക്ക എന്നീ പേരുകൾ മതിയെന്നോർത്തു ഞാൻ; ടെൻഷനൊഴിവായേനെ. 3

ഞങ്ങളുടെ ആനിവേഴ്സറിക്ക് കുടുംബസുഹൃത്തുക്കളൊക്കെയെത്തി. അത്ഭുതം; അയ്യർ വന്നത് ഒറ്റയ്ക്ക്, നന്നേ വൈകിച്ച്. ശിഷ്യപത്നി, വല്ലാത്ത തിരക്കിലാണത്രെ; വേര്പിടിപ്പിച്ച ജാതിതൈക്ക് വിന്റർക്കവചമൊരുക്കുവാൻ. 4

അസ്വസ്ഥയായി ഗുരുപത്നി. വെളുത്തു തുടുത്തുള്ള സുന്ദരിയെങ്കിലും, സംവരണത്തിൽ പഠിച്ചവൾ തനെന്ന കാരിയം ശിഷ്യപത്നി ചോദിച്ചീയിടെ അറിഞ്ഞതോർത്തു. ഫോൺകുശലങ്ങളീയിടെ നന്നേ നിലച്ചെന്ന മാറ്റവും. @ ജാതിമരത്തിന്‍റെ ശാസ്ത്രനാമം.

15 views0 comments

Recent Posts

See All

കവിതയ്ക്കു മാത്രമുള്ള ഒരു ഇലക്ട്രോണിക് മാസികയാണ് മലയാളകവിത.കോം. കവിതകൾ അച്ചടിക്കുന്ന ആനുകാലികങ്ങൾക്കോ, സൈബർ ഇടങ്ങളിലെ കവിതക്കൂട്ടായ്മകൾക്കോ ഒരു പഞ്ഞവുമില്ല മലയാളത്തിൽ. പിന്നെ ഈ ഓൺലൈൻ മാസികയ്ക്കു സാംഗത