ഇല്ല ഒരില പോലെ
മറ്റൊരില.
ഇല്ല ഒരു മലർ പോലെ
മറ്റൊരു മലർ.
ഇവിടെ പുതിയതായി
ഒരു മൺതരിയുമുണ്ടാകുന്നില്ല.
ഇവിടെ ഒടുവിലാ-
യൊരു ജലകണവും വീഴുന്നില്ല.
ഇല്ല ഒരു സൗഹൃദം പോലെ
മറ്റൊരു സൗഹൃദം
ഇല്ല ഒരനുഭവം പോലെ
മറ്റൊരനുഭവം.
ഇവിടെ കരുണയല്ലാതെ
ഒരു നീതിയും ഇല്ല.
ഇവിടെ വിശപ്പല്ലാതെ
ഒരു സത്യവും ഇല്ല.