സ്നേഹത്തിന്റെ ഒരു വലിയ
വായനയാണ് ഭൂമി.
മോഹത്തിന്റെ ഒരു വലിയ
വായനയാണ് വാനം.
സങ്കല്പത്തിന്റെ വായന സ്വർഗ്ഗം.
സ്വപ്നത്തിന്റെ വായന ജീവിതം.
മനസ്സിന്റെ വാചാലമായ
വായനയാണ് മൗനം.
മുഖത്തിന്റെ മിന്നിമറയുന്ന
വായനയാണ് ഭാവം.
പ്രണയത്തിന്റെ വായന മധുരം.
പുഞ്ചിരിയുടെ വായന സുഖം.
കദനത്തിന്റെ ഒരു ചെറിയ
വായനയാണ് കണ്ണീർ.
മരണത്തിന്റെ ഒരു ചെറിയ
വായനയാണ്നിദ്ര.