മഴ ചാവേറു പോലെ

ചൂടിനെ വിഴുങ്ങിത്തോല്‍പ്പിച്ച

തണുപ്പിന്റെ പ്രണയസാക്ഷാത്കാരം.

മഴപെയ്യുകയാണ്

കൊടിയവേനലിൻ തീക്കാടുകളിൽ

വറുതിയുടെ വന്മരങ്ങൾ കടപുഴക്കി

മഴ അലറിയാർക്കുകയാണ്,

രാവെന്നോർക്കാതെ

പകലെന്നോർക്കാതെ

മേൽകീഴ്നോക്കാതെ

ആരും വിളിയ്ക്കാതെ

അധികാരഗർവ്വിന്നിടനാഴികളിൽ

ഓച്ഛാനിച്ചു നില്ക്കാതെ

കടമകൾ കനവായ കാലത്ത്

കർത്തവ്യം മറക്കാത്ത

കർമ്മസൂര്യനായ്

മഴയെത്തുന്നു, മഹാശക്തിയായ്.

മഴയ്ക്ക് നിറമില്ല

മതമില്ല

ജാതിയില്ല

കൊടിയില്ല

മഴയ്ക്കൊരു നേതാവുമില്ല

എന്തും തച്ചു തകർക്കുന്ന

പ്രചണ്ഡ ശക്തിയായ് മഴയെത്തുന്നു

മഴയ്ക്ക് ഭയമില്ലാരെയും

ക്യാമറ വെട്ടങ്ങളിൽ

മറയ്ക്കുവാനില്ലാത്ത

ക്യാമക്കണ്ണുകൾക്ക്

മയക്കുവാനാകാത്ത

മാധ്യമ പ്രാപ്പിടിയരെ കൂസാത്ത

കുതികാൽ വെട്ടിലൊന്നും പെടാത്ത

സത്യത്തെ, ധർമ്മത്തെ

വ്യഭിചരിയ്ക്കാത്ത

നേരിന്റെ ജീവനാണ് മഴ,

പിറന്ന നാടിന്നുയിരിനായ്

അവസാന ശ്വാസംവരെ പൊരുതി

പിടഞ്ഞു തീരുന്ന

ചാവേറാണ് മഴ.

44 views0 comments

Recent Posts

See All

കവിതയ്ക്കു മാത്രമുള്ള ഒരു ഇലക്ട്രോണിക് മാസികയാണ് മലയാളകവിത.കോം. കവിതകൾ അച്ചടിക്കുന്ന ആനുകാലികങ്ങൾക്കോ, സൈബർ ഇടങ്ങളിലെ കവിതക്കൂട്ടായ്മകൾക്കോ ഒരു പഞ്ഞവുമില്ല മലയാളത്തിൽ. പിന്നെ ഈ ഓൺലൈൻ മാസികയ്ക്കു സാംഗത